ഇന്നും വേനൽമഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും വേനൽമഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്
Mar 19, 2025 04:30 PM | By Remya Raveendran

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്നഅഞ്ച് ദിവസം എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും 24, 25തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ (പരമാവധി 50 kmph) വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലേറ്റ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കൂടാതെ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം വൈകിട്ട് തിരുവന്തപുരത്ത് കനത്ത മഴ ലഭിച്ചിരുന്നു. ഒരു മണിക്കൂറിൽ 77 മില്ലിമീറ്റര്‍ മഴയാണ് തിരുവനന്തപുരം നഗരത്തില്‍ പെയ്തത്. തിരുവനന്തപുരം സിറ്റിയിൽ 77 മില്ലിമീറ്ററും, കിഴക്കേ കോട്ടയിൽ 67 മില്ലിമീറ്റര്‍ മഴയും ലഭിച്ചിരുന്നു. കനത്ത മഴയെത്തുടർന്ന് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. ഇടിമിന്നലും മോശം കാലാവസ്ഥയും കാരണം തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടിരുന്നു. ഇന്നും വൈകിട്ട് തിരുവനന്തപുരത്ത് മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.


 

Summerrain

Next TV

Related Stories
 ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യ:  ഭര്‍ത്താവ് അറസ്റ്റിൽ

Apr 30, 2025 08:20 PM

ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റിൽ

കണ്ണൂർ ഇരിട്ടിയിലെ യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ്...

Read More >>
വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷികവും കേരള റീജിയൻ ചെയർമാന് സ്വീകരണവും നൽകി

Apr 30, 2025 05:38 PM

വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷികവും കേരള റീജിയൻ ചെയർമാന് സ്വീകരണവും നൽകി

വൈ.എം.സി.എ ഇരിട്ടി സബ് റീജിയൻ വാർഷികവും കേരള റീജിയൻ ചെയർമാന് സ്വീകരണവും...

Read More >>
പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

Apr 30, 2025 03:49 PM

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ്...

Read More >>
തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി

Apr 30, 2025 03:22 PM

തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി

തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി...

Read More >>
പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

Apr 30, 2025 03:15 PM

പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

പോത്തൻകോട് സുധീഷ് കൊലപാതകം; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം...

Read More >>
എടപ്പുഴയിൽ ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന ഇറങ്ങി ;കൃഷികൾ നശിപ്പിച്ചു

Apr 30, 2025 02:59 PM

എടപ്പുഴയിൽ ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന ഇറങ്ങി ;കൃഷികൾ നശിപ്പിച്ചു

എടപ്പുഴയിൽ ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന ഇറങ്ങി ;കൃഷികൾ...

Read More >>
Top Stories