വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Mar 20, 2025 02:39 PM | By Remya Raveendran

ഇരിട്ടി: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മീത്തലെ പുന്നാട് കോട്ടത്തെകുന്ന് ലക്ഷ്മി നിവാസിൽ പി.രതീഷ് (43) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരണപ്പെട്ടത്.

ഒരാഴ്ച്ച മുൻപ് മട്ടന്നൂരിൽ പെട്രോൾ പമ്പിന് മുന്നിൽ വെച്ചായിരുന്നു അപകടം. സഹോദരപുത്രനൊപ്പംസ്കൂട്ടിയിൽ യാത്ര ചെയ്യുന്നതിനിടെമട്ടന്നൂരിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് റോഡിലേക്കിറങ്ങവെ ഇരിട്ടി ഭാഗത്തു നിന്നും വരികയായിരുന്ന ബൊലേറോ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരുക്കേറ്റ രതീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന സഹോദരപുത്രൻ പ്രണവിനും അപകടത്തിൽ പരുക്കേറ്റിരുന്നു.ഇയാളുടെ പരുക്ക് ഗുരുതരമല്ല. തലയ്ക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന രതീഷ് ഇന്നലെ രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന രതീഷ് അസുഖബാധിതയായ അമ്മയുടെ ചികിത്സയ്ക്കും പരിചരണത്തിനുമായി ഒരാഴ്ച്ച മുൻപാണ് നാട്ടിലെത്തിയത്. തൊട്ടുപിറ്റേ ദിവസമാണ് അപകടത്തിൽ പെട്ടത്.പരേതനായ രാജൻ്റെയും പുളിയങ്ങോടൻ ലക്ഷ്മിയമ്മയുടെയും മകനാണ്.ഭാര്യ:സുചിത്രമക്കൾ: സൂര്യ കൃഷ്ണ., ധനശ്യം (ഇരുവരും വിദ്യാർത്ഥികൾ)സഹോദരൻ: പ്രകാശൻസംസ്കാരം: ഇന്ന് വൈകിട്ട്

Accidentdeath

Next TV

Related Stories
സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

May 9, 2025 10:35 AM

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം തുറന്നു

സംഘര്‍ഷ മേഖലയില്‍ അകപ്പെട്ടവര്‍ക്കായി കേരളത്തിലും കൺട്രോൾ റൂം...

Read More >>
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ; ചെനാബ് നദിയിലെ 2 ഡാമുകൾ...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

May 9, 2025 10:20 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവം,ദൈവത്തെ കാണൽ ചടങ്ങ്...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
Top Stories










Entertainment News