ഇരിട്ടി: ബൈക്കിൽ കടത്തുകയായിരുന്ന 12 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി യുവാവ് പിടിയിൽ. ഇരിട്ടി റെയ്ഞ്ച് പ്രിവൻ്റീവ് ഓഫീസർ സുലൈമാൻ പി വിയുടെ നേതൃത്വത്തിൽ ഇരിട്ടി തന്തോട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തിയ 12 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ചാവശ്ശേരി തുടിക്കാട് കുന്നുമ്മൽ വീട്ടിൽ മഹേഷിനെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ മദ്യവിൽപ്പന നടത്തിയതിനടക്കം നിരവധി കേസുകൾ വേറെയും ഉണ്ട്. പി ഒ ഗ്രേഡ് ഷൈബി കുര്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ജി അഖിൽ, കെ. കെ രാഗിൽ, സി വി പ്രജിൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Irittyexcise