തലശ്ശേരി : മട്ടുപ്പാവ് കൃഷിയില്‍ മൂന്നാം തവണയും പൊന്നുവിളയിച്ച് തലശ്ശേരി പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക്.കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്സൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മാതൃകപരമായ പ്രവർത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു.
ബേങ്ക് പ്രസിഡൻ്റ് എ അശോകൻ അധ്യക്ഷനായി. സിക്രട്ടറി പി.വി. ജയൻ,വൈസ് പ്രസിഡൻ്റ് കെ.വി പവിത്രൻ , വി പി നാണു മാസ്റ്റർ' കെ.ചിത്ര, ദിൽഷ ,ആർ.പി. സജിന, സി.കെ. രാജേഷ് ,പി. അഭിലാഷ്,കെ.കെ. മഞ്ജുഷതുടങ്ങിയവർ സംസാരിച്ചു.തക്കാളി, വെണ്ട, പച്ചമുളക് വഴുതന എന്നീ പച്ചക്കറികളാണ് 300 ചെടിച്ചട്ടികളിലായി കൃഷി ചെയ്തത്.
ബേങ്കിൻ്റെപേര് അന്വര്‍ത്ഥമാക്കും വിധം കൃഷിയില്‍ നേട്ടം കൊയ്തിരിക്കയാണ് തലശ്ശേരി കാര്‍ഷിക വികസന ബാങ്ക്. ഇത് മൂന്നാം തവണയാണ് കര്‍ഷകരെ സഹായിക്കുന്നതിനൊപ്പം തന്നെ തങ്ങളുടെ മട്ടുപ്പാവില്‍ ചെയ്ത കൃഷിയില്‍ നൂറു മേനി കൊയ്യുന്നത്. ബാങ്ക് ഹെഡ് ഓഫീസില്‍ എത്തുന്നവര്‍ക്ക് നയനമനോഹര കാഴ്ച കൂടിയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
മണ്ണിലൊരു തളിര് മനസിലൊരു കുളിര് എന്ന വാക്യം യാഥാര്‍ത്ഥ്യമാക്കയിരിക്കുകയാണ് ഇവിടുത്തെ ജീവനക്കാര്‍.ജീവനക്കാര്‍ നേരത്തെ ഓഫീസില്‍ എത്തിയാണ് കൃഷിയെ പരിപാലിക്കുന്നത്. വൈകിട്ട് ജോലി കഴിഞ്ഞു പോകുന്നതിന് മുന്‍പും കൃഷിക്ക് വേണ്ട പരിപാലനങ്ങള്‍ നല്‍കും.ആദ്യ രണ്ട് ഘട്ടത്തിലും കൃഷി വിജയമായതിനെ തുടര്‍ന്നാണ് മൂന്നാം ഘട്ടവും കൃഷി ഇറക്കിയതെന്ന് ജീവനക്കാര്‍ പറയുന്നു. ഒന്നാം ഘട്ടത്തില്‍ പച്ചക്കറികളുംരണ്ടാം ഘട്ടമായി ഓണത്തോടനുബന്ധിച്ച് ചെണ്ടുമല്ലി കൃഷിയും നടത്തുകയുണ്ടായി. ഓണത്തിന് ചെണ്ടുമല്ലി പൂക്കള്‍ക്കിടയില്‍ മാവേലിയോടൊപ്പം പൊതുജനങ്ങള്‍ക്ക് സെല്‍ഫി എടുക്കാനായി ബാങ്ക് ഒരുക്കിയ സെല്‍ഫി പോയിന്റ് ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ജൈവരീതിയില്‍ വിഷ രഹിതമായാണ് കൃഷി.
സെക്രട്ടറി പി വി ജയന്‍ ,ബ്രാഞ്ച് മാനേജര്‍ സജിന,ജീവനക്കാരായ ജോര്‍ജ് ജെയിംസ്,മഞ്ജുഷ,റീജ,രാഹുല്‍,സജീഷ് എന്നിവരാണ് കൃഷി പരിചരിക്കുന്നത്.
Thalassericooperativebank