തലശ്ശേരി : വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ പൊതു ഇട പoനോൽസവം സംഘടിപ്പിച്ചു.ആണ്ടി മാസ്റ്റർ സ്മാരക വായനശാലക്ക് മുന്നിൽ നടന്ന പഠനോൽസവം സ്കൂൾ പൂർവ വിദ്യാർത്ഥിയും ആദ്യമായി അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ കളത്തിൽ ബാലൻ ഉദ്ഘാടനം ചെയ്തു.
കെ.കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.വത്സല, എം.വൽസൻ, ടി.കെ.രജിഷ, വി.പി.നന്ദിനി ടീച്ചർ, വി.പി.ഷിജി,ആഷിക കുമാർ,കെ.സി.വനിത,ഇ. കെ.ലയന,ജിഷ്ണു ഷാജി,എൻ.വി.വത്സൻ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ കവിതാവിഷ്ക്കാരം, ഇംഗ്ലീഷ് ആക്ഷൻ സോംങ്,ഹിന്ദി ഗ്രൂപ്പ് സോങ് ,നാടൻ പാട്ട് ഡാൻസ് തുടങ്ങിയ പഠനപ്രവർത്തനങ്ങൾ കുട്ടികൾ പൊതു ഇടങ്ങളിൽ അവതരിപ്പിച്ചു. രക്ഷിതാക്കളും നാട്ടുകാരും പൂർവ വിദ്യാർത്ഥികളും പങ്കെടുത്തു.
Padanolsavam