കണ്ണൂർ : കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള ധനസഹായ വിതരണം മാർച്ച് 22ന് രാവിലെ 11 ന് ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിൽ നടക്കും. ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ വിതരണ ഉദ്ഘാടനം നിർവ്വഹിക്കും. ബിരുദം, പ്രൊഫഷണൽ ബിരുദം, പി.ജി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി ടെക്നിക്, പാരാ മെഡിക്കൽ കോഴ്സുകൾ, ബി.എഡ് തുടങ്ങിയ കോഴ്സുകൾക്ക് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർഥികൾക്കാണ് ധനസഹായം. ഫോൺ : 0497 271 2549.
Kannur