ഇരിട്ടി : അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ വാണിയപ്പാറയിൽ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പകൽ വീടിന്റെ ഉദ്ഘാടനം അഡ്വ.സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡൻറ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബീന റോജസ്, സ്ഥിരം സമിതി അംഗങ്ങളായ സീമ സനോജ്, ഐസക് ജോസഫ് എന്നിവർ പ്രസംഗിച്ചു . പഞ്ചായത്ത് അംഗങ്ങളായ ജോസഫ് വട്ടുകുളം, ലിസി തോമസ്, മിനി വിശ്വനാഥൻ, സജി മച്ചി താന്നിയിൽ, സെലീന ബിനോയി, എൽസമ്മ ജോസഫ്, ഫിലോമിന മാണി, ജോസ് എ വൺ അഡ്വ. ഷീജ സെബാസ്റ്റ്യൻ (മുൻ പഞ്ചായത്ത് പ്രസിഡൻറ്) അയ്യൻകുന്ന് മണ്ഡലം പ്രസിഡൻറ് ജെയിൻസ് ടി മാത്യു, ബിജിലാൽ, രാജപ്പൻ മെട്ടേൽ (വൈസ് പ്രസിഡൻറ്സീനിയർ സിറ്റിസൺ)എന്നിവർ നേതൃത്വം നൽകി . പകൽ വീടിന് സ്ഥലം വിട്ടു നൽകിയ മാത്യു ചാത്തൻപടത്തലിനെ ചടങ്ങിൽ വെച്ച് എംഎൽഎ പൊന്നാട എണീച്ച് ആദരിച്ചു.
iritty