കണ്ണൂർ: വൃത്തി 2025, ദി ക്ലീൻ - കേരള കോൺക്ലേവിൻറെയും മുന്നോടിയായി, കണ്ണൂർ പ്രസ് ക്ലബ്ബുമായി സഹകരിച്ച് സംസ്ഥാന ശുചിത്വ മിഷൻ, മാധ്യമ ശിൽശാല സംഘടിപ്പിച്ചു. കണ്ണൂർ റെയിൻബോസ്യൂട്ടിൽ നടത്തിയ ശില്പശാല തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയരക്ടർ ടി.ജെഅരുൺ ഉദ്ഘാടനം ചെയ്തു.
മാലിന്യ സംസ്കരണം നാമോരുത്തരുടേയും ഉത്തരവാദിത്വമാണ്. അജൈവ മാലിന്യങ്ങൾ സംഭരിക്കാൻ വീടുകളിലെത്തുന്ന ഹരിത കർമ്മസേന പ്രവർത്തകർക്ക് 50 രൂപ ഫീസ് കൊടുക്കാൻ പലർക്കും മടിയാണ്. എന്തിനാണ് പണം തരുന്നത് , ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് വിമുഖത കാട്ടുകയാണ് ചിലർ.ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കണം.മുൻകാലങ്ങളിൽപൊതുറോഡുകളിൽ തള്ളിയ സാധനങ്ങളാണ് പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങൾ.ഈ വിഷയത്തിൽഇപ്പോഴുംബോധ്യമില്ലാത്തവരുണ്ട്. അത്തരക്കാരെ ബോധ്യപ്പെടുത്താൻ ഉദ്ദേഗസ്ഥർമാത്രം വിചാരിച്ചാലാവില്ല, മറിച്ച് പത്രമാധ്യമങ്ങളിൽ കൂടി മാത്രമേ സാധ്യമാവൂ വെന്ന് അദ്ദേഹം പറഞ്ഞു.കണ്ണൂർ മാർക്കറ്റിലുൾപ്പെടെ നഗരത്തിലെ പ്ലാസ്റ്റിക്കിന്റെഅതിപ്രസരത്തെ തടയാൻ എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനം ശക്തമാക്കാനാണ് സർക്കാർ തീരുമാനമെന്ന് ജോ: ഡയരക്ടർ പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സി സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതം പറഞ്ഞു. ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യാതിഥിയായി പങ്കെടുത്തു. ക്യാമ്പയിൻ കോഡിനേറ്റർ സുനിൽ ദത്തൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ സുനിൽകുമാർ കെ എം എന്നിവർ സംസാരിച്ചു.
Cleankeralamission