ബാംഗ്ലൂർ: ബാംഗ്ലൂർ: ബാംഗ്ലൂർ കെങ്കേരിയിലെ അഞ്ജു ബോബി ജോർജ് അക്കാദമിയിൽ വച്ച് നടന്ന അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ നടത്തുന്ന നാലാമത് നാഷണൽ ജമ്പിങ് കോമ്പറ്റീഷൻ കാണാൻ ജിമ്മി ജോർജിൻ്റെ നാടായ പേരാവൂരിൽ നിന്ന് എത്തിയത് 20 പേർ. പേരാവൂർ സ്പോർട്ട്സ് ഫൗണ്ടേഷൻ സെക്രട്ടറി എം സി കുട്ടിച്ചന്റെ നേതൃത്വത്തിലായിരുന്നു ഇവർ കെങ്കേരിയിലെത്തിയത്. ചടങ്ങിൽ എം സി കുട്ടിച്ചൻ വിജയികളെ പൊന്നാടയണിയിച്ചു. രാജ്യാന്തര തലത്തിൽ നടന്ന മൽസര വേദിയിലെത്തി വിജയികളെ അനുമോദിക്കാൻ അവസരം ലഭിച്ചത് പേരാവൂർ സ്പോർട്ട്സ് ഫൗണ്ടേഷനൊപ്പം മലയോരത്തിനും അഭിമാനിക്കാവുന്ന നേട്ടമായി.
ഇന്ത്യയിലെ തന്നെ മുൻനിര ജംപർമാരായ മുൻ പോൾ വാൾട്ട് ദേശീയ റെക്കോർഡ് ഉടമ ശിവ സുബ്രഹ്മണ്യം, ഹൈജമ്പ് താരം സർവ്വേഷ് കുഷാരെ, ലോങ്ങ് ജമ്പ് സെൻസേഷൻ ആൻസി സോജൻ തുടങ്ങി നിരവധി താരങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു. തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ, യുപി, ഹരിയാന, ബെസ്റ്റ് ബംഗാൾ, കേരള, കർണാടക, ജാർഗഡ്, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ 11 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് നാഷണൽ ജെംപിങ്ങ് കോമ്പറ്റീഷനിൽ പങ്കെടുത്തത്. 164ഓളം താരങ്ങൾ മാറ്റുരച്ച മത്സരം മൂന്നു വിഭാഗങ്ങളിലായാണ് നടന്നത്.
Peravoor Sports Foundation to felicitate the winners