എറണാകുളം : നടു റോഡിൽ ഇരുചക്ര വാഹനങ്ങളിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. ഒറ്റാമരം സ്വദേശികളായ സഞ്ജയ്,ജോയൽ,വിശാഖ്,ജെബിൻ എന്നിവരാണ് പിടിയിലായത്. കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കവിളയിൽ ആയിരുന്നു സംഭവം. അഭ്യാസപ്രകടനത്തിന്റെ റീൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വീഡിയോ വൈറലായതോടെയാണ് നാല് പേരെയും കളിയിക്കവിള പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. റീൽ ചിത്രീകരണത്തിനിടെ മറ്റു വാഹനങ്ങളിൽ തട്ടുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. രണ്ട് പേരടങ്ങുന്ന നാലംഗ സംഘമാണ് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയത്. അപകടകരമായ വിധത്തിലായിരുന്നു രണ്ട് ബൈക്കുകളും യുവാക്കൾ ഓടിച്ചിരുന്നത്.
ഒരു വയോധികന്റെ സ്‌കൂട്ടറിൽ യുവാക്കളുടെ ബൈക്ക് തട്ടുന്നത് ദൃശ്യങ്ങളിൽ കാണാം. വിഷയം ഗൗരവകരമായി കാണുന്നതായി കന്യാകുമാരി എസ്പി സെന്തിൽ പറഞ്ഞു. കേരള-തമിഴ്‌നാട് അതിർത്തി കേന്ദ്രീകരിച്ച് വ്യാപക പരിശോധനക്ക് നിർദേശം നൽകിയതായി എസ്പി അറിയിച്ചു. മുൻപും റീൽസ് ചിത്രീകരണത്തിനിടെ അപകടമുണ്ടായ സാഹചര്യം ഉണ്ടായിട്ടുണ്ട്.
Danceonbyke