കണ്ണൂർ: എല്‍ ടി ലൈനില്‍ തട്ടിനില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ച് മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഊര്‍പ്പഴശ്ശിക്കാവ്, എക്‌സ് എന്‍ റബ്ബര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 26 ന് രാവിലെ ഏഴ് മുതല്‍ ഉച്ചക്ക് രണ്ട് വരെ ഭാഗികമായി മുടങ്ങുമെന്ന് അസി. എഞ്ചിനിയര്‍ അറിയിച്ചു.
ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ തിലാത്തില്‍ ട്രാന്‍സ് ഫോര്‍മറിന്റെ നിത്യാനന്ദ വായനശാല ഭാഗത്തേക്കും കിഴക്കുംഭാഗം ട്രാന്‍സ്‌ഫോര്‍മറിന്റെ നിത്യാനന്ദ വായനശാല ഭാഗത്തേക്കുമുള്ള എല്‍ ടി ലൈന്‍ പരിധിയില്‍ മാര്‍ച്ച് 26 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വൈദ്യുതി മുടങ്ങും.
ട്രാന്‍സ്ഫോര്‍മര്‍ റീന്യൂയിങ് വര്‍ക്ക് ഉള്ളതിനാല്‍ കാഞ്ഞങ്ങാട്ട് പള്ളി, എച്ച് ടി മഹീന്ദ്ര, സിഗ്‌നേച്ചര്‍ ഹോണ്ട ഭാഗങ്ങളില്‍ മാര്‍ച്ച് 26 ന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 6:30 വരെയും എല്‍ ടി ടച്ചിങ് വര്‍ക്കുള്ളതിനാല്‍ യൂണിവേഴ്‌സല്‍ ക്ലബ്, സ്മാര്‍ട് ഹോം ഭാഗങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയും ആതിരകം ഹോമിയോ, അതിരകം, അതിരകം യു പി സ്‌കൂള്‍, മയ്യാല പീടിക, കനാല്‍, എടചൊവ്വ യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെയും വൈദ്യുതി മുടങ്ങും.
Kseb