കാണിച്ചാർ :കണിച്ചാർ കാപ്പാട് ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ ദശ വാർഷികാഘോഷത്തിന്റെ ഭാഗമായി പടരുന്ന ലഹരി വിപത്തിനെതിരെ ജാഗ്രത പുലർത്തുക - പൊരുതുക എന്ന സന്ദേശമുയർത്തി അക്ഷര ജ്യോതി തെളിച്ചു. എസ് എൻ ഡി പി യോഗം കണിച്ചാർ ശാഖ വൈസ് പ്രസിഡണ്ട് രാമകൃഷ്ണൻ മുളയ്ക്കക്കുടി ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. എം വി മുരളീധരൻ, തോമസ് കുന്നംപുറം എന്നിവർ സംസാരിച്ചു. എം വി രാജീവൻ,സി ഡി വർഗീസ്, ടി ചന്ദ്രമതി, ഇ കെ രാജു, പ്രിൻസ് ജോസ്, പി എൻ രതീഷ്, ടി ആർ പ്രസാദ്, കെ ആർ വിനോദിനി എന്നിവർ നേതൃത്വം നൽകി.
Kanichar