കേളകം : ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗനവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. കെ പി സി സി മെമ്പർ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം അദ്ധ്യക്ഷത വഹിച്ചു.
ഡി സി സി മെമ്പർ വർഗ്ഗീസ് ജോസഫ് നടപ്പുറം, അലക്സാണ്ടർ കുഴിമണ്ണിൽ, ജോയി വേളുപുഴ , എം.ജി.ജോസഫ് , അഡ്വ. സ്റ്റാനി സെബാസ്റ്റ്യൻ, വിൽസൺ കൊച്ചുപുരയ്ക്കൽ, പഞ്ചായത്ത് മെമ്പർമാരായ ജോണി പാമ്പാടി , സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു..
Kelakam