ഇരിട്ടി:ഇരിട്ടി അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയും 2018-19 വർഷത്തെ ആരോഗ്യ മേഖലയിലെ പ്രവർത്തനത്തിന് പഞ്ചായത്തിന് ലഭിച്ച ആർദ്രം പുരസ്കാര തുകയും വകയിരുത്തി നിർമ്മിച്ച ദന്തൽ ഒ പി ക്ലിനിക് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. അങ്ങാടിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യക്ഷത വഹിച്ചു. അങ്ങാടിക്കടവ് ഇടവക വികാരി ഫാ. ഫ്രാൻസിസ് റാത്തപിള്ളില്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന റോജസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സിന്ധു ബെന്നി, സീമാ സനോജ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേരി റെജി, ജോളി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഷീജ സെബാസ്റ്റ്യൻ, ജയിൻസ് മാത്യു, ബിജിലാൽ, ബാബു കാരക്കാട്ട്, വർക്കി കണ്ണംകുളം, ബാബു നടയത്ത്, അബ്ദുൽസലാം, ജോസഫ് പുതിയേട്ടയിൽ, രഞ്ജിത്ത് മാത്യു എന്നിവർ പ്രസംഗിച്ചു അങ്ങാടിക്കടവ്.
iritty