കൊട്ടിയൂർ : വരയാൽ. വന്യജീവി ആക്രമണം ലഘൂകരിക്കാനായി വന്യജീവി സാന്നിധ്യം കൂടുതലുള്ള ഹോട്ട്സ്പോട്ടുകളിലെ വനാതിർത്തിയിലെ അടിക്കാടുകൾ നീക്കുന്ന പ്രവൃത്തി വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആരംഭിച്ചു.
പേര്യ ഫോറസ്റ്റ് റേഞ്ചിലെ നാല് ഹോട്ട്സ്പോട്ടുകളിലായി 20000/- രൂപയ്ക്ക് അടിക്കാട് നീക്കുന്നതിനാണ് ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നിന്നും അനുവദിച്ചത്. വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പേര്യ 37' മൈൽ, 41'മൈൽ കാപ്പാട്ട്മല ഭാഗത്തെ വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാടുകളാണ് ആദ്യഘട്ടത്തിൽ നീക്കുക തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് മുഖേനയാണ് ഫണ്ട് അനുവദിക്കുന്നത്.
kannur