ഇരിട്ടി: ആരോഗ്യ രംഗത്ത് മികച്ച സേവനം നൽകുന്ന പായം പഞ്ചായത്തിലെ ഹോമിയോ ആശുപത്രിയിൽ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി യോഗ പരിശീലന ഹാൾ തുറന്നു. ജീവിത ശൈലി രോഗങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗ പ്രതിരോധത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടാവുന്നതിനു മായിട്ടാണ് യോഗ പരിശീലന ഹാൾ തുറന്നത് പഞ്ചായത്ത് പ്രസിഡന്റ്പി രജനി ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി ചെയർ പേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം. വിനോദ് കുമാർ . സ്ഥിരം സമിതി അധ്യക്ഷൻമാരായ ജസ്സി പി.എൻ, ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക, മെമ്പർമാരായ പി. പങ്കജാക്ഷി 'പി. പ്രീത , മെഡിക്കൽ ഓഫീസർ ഡോ നിഷ,കുഞ്ഞികൃഷ്ണൻ ,പവിത്രൻ പായം ,വസന്തൻ ,ബാബുരാജ് , മുകുന്ദൻ മാസ്റ്റർ,നാരായണൻ,എന്നിവർ സംസാരിച്ചു.
Yogahallopened