കണ്ണൂർ: നരേന്ദ്ര മോദി ലോക സഭയിൽ പാസാക്കിയെടുത്ത വഖ്ഫ് ഭേദഗതി ബിൽ മുസ്ലിം വംശഹത്യ ബില്ലാണെന്നും ആ ബില്ലിനെ തെരുവിൽ ചോദ്യം ചെയ്യുമെന്നും വെൽഫെയർ പാർട്ടി ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ചിൽ അറിയിച്ചു.
കണ്ണൂർ നഗരം ചുറ്റി റെയിൽവേ സ്റ്റേഷൻ മാർച്ച് സ്റ്റേഷൻ കവാടത്തിൽ പോലീസ് തടഞ്ഞു. വെൽഫെയർ പാർട്ടി ജില്ലപ്രസിഡണ്ട് സാദിഖ് ഉളിയിൽ വഖ്ഫ് ബിൽ കത്തിച്ച് മാർച്ച് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഫൈസൽ മാടായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി കെ മുനവ്വിർ . ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി സഹൽ പാപിനിശ്ശേരി,വെൽഫെയർ പാർട്ടി വൈസ് പ്രസിഡണ്ട് പള്ളിപ്രം പ്രസന്നൻ എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് തഹാനി സ്വാഗതവും വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ഷാജഹാൻ ഐച്ചേരി നന്ദിയും പറഞ്ഞു
Waqf Dedagati Bill