---
title: " മലപ്പുറത്ത്‌ സ്വമ്മിങ് പൂളിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു"
english_title: "Malappuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281403/malappuram"
published_at: "2025-04-05T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f0898610971_download_(24).jpeg"
keywords: []
---

#  മലപ്പുറത്ത്‌ സ്വമ്മിങ് പൂളിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു

> **Lead Summary:** മലപ്പുറം : കക്കാടംപൊയിൽ റിസോർട്ടിലെ സ്വമ്മിങ് പൂളിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിൽ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. റിസോർട്ടിലെ സ്വമ്മിങ് പൂളിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് കുട്ടി മുങ്ങി മരിച്ചത്. അഷ്മിലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഉള്ളത്.

## Article Content

മലപ്പുറം : കക്കാടംപൊയിൽ റിസോർട്ടിലെ സ്വമ്മിങ് പൂളിൽ ഏഴു വയസുകാരൻ മുങ്ങി മരിച്ചു. മലപ്പുറം പഴമള്ളൂർ സ്വദേശി അഷ്മിൽ ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. റിസോർട്ടിലെ സ്വമ്മിങ് പൂളിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെയാണ് കുട്ടി മുങ്ങി മരിച്ചത്. അഷ്മിലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281403/malappuram)