സംസ്ഥാനത്ത് ഇന്ന്‌ ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത.

സംസ്ഥാനത്ത് ഇന്ന്‌ ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത.
Apr 8, 2025 08:58 AM | By sukanya

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് സംസ്ഥാനത്ത് വേനൽ മഴ ശക്തമായത്. ഏപ്രിൽ 8 വരെ വടക്കു പടിഞ്ഞാറ് ദിശയിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 48 മണിക്കൂറിൽ വടക്കു ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ പതിനൊന്നാം തീയതി വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



Rain

Next TV

Related Stories
വെയ്സ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.

Apr 22, 2025 02:36 AM

വെയ്സ്റ്റ് ബിന്നുകൾ വിതരണം ചെയ്തു.

വെയ്സ്റ്റ് ബിന്നുകൾ വിതരണം...

Read More >>
ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

Apr 22, 2025 02:32 AM

ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു

ചൂരൽമല ദുരന്തബാധിതർക്കായുള്ള മാനന്തവാടി രൂപതയുടെ ഭവന പദ്ധതി ഉദ്ഘാടനം...

Read More >>
കേസുകള്‍ മാറ്റിവെച്ചു

Apr 22, 2025 02:29 AM

കേസുകള്‍ മാറ്റിവെച്ചു

കേസുകള്‍...

Read More >>
ഓഫീസര്‍ അഭിമുഖം 30 ന്

Apr 22, 2025 02:23 AM

ഓഫീസര്‍ അഭിമുഖം 30 ന്

ഓഫീസര്‍ അഭിമുഖം 30...

Read More >>
മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി

Apr 22, 2025 02:20 AM

മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി

മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ്...

Read More >>
ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: രാജ്യത്ത് 3 ദിവസം ദുഃഖാചരണം

Apr 22, 2025 02:15 AM

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: രാജ്യത്ത് 3 ദിവസം ദുഃഖാചരണം

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം: രാജ്യത്ത് 3 ദിവസം...

Read More >>
Top Stories










News Roundup