കൽപറ്റ: ചൂരൽമല മുണ്ടകൈ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായവർക്കായി മാനന്തവാടി രൂപത നിർമ്മിച്ചു നല്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം നിർവഹിച്ചു. മുട്ടിൽ പഞ്ചായത്തിലെ വാഴവറ്റക്കും മുട്ടിൽ മേപ്പാടി റോഡിൽ കെ.കെ. ജംഗ്ഷനുമിടയിലുള്ള പാലക്കാട്ട് കുന്നിലാണ് ഇതിനായുള്ള സ്ഥലം കണ്ടെത്തി പ്രവൃത്തികൾ ആരംഭിച്ചിരിക്കുന്നത്. ഉരുൾപൊട്ടൽ മൂലം വീടും സ്ഥലവും നഷ്ടമായിട്ടും സർക്കാർ മാനദണ്ഡങ്ങളിൽ പെടാതെ പോയിട്ടുള്ള ദുരിതബാധിതർക്കമായി 50 വീടുകളാണ് രൂപത നിർമ്മിക്കുന്നത്.
ഇതിൽ അഞ്ച് വീടുകളുടെ നിർമ്മാണം തോമാട്ടുചാൽ, പുതിയിടംകുന്ന്, കണിയാരം എന്നിവിടങ്ങളിലായി നടന്നു വരുന്നു. ബാക്കി വീടുകളുടെ നിർമ്മാണോദ്ഘാടനമാണ് വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നത്.
Wayanad