---
title: "ഷഹബാസ് കൊലപാതകം:  ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി  വിധി ഇന്ന്‌ "
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/282039/kozhikod"
published_at: "2025-04-08T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f4a66f6d65e_Screenshot_2025-04-08_095607.jpg"
keywords: []
---

# ഷഹബാസ് കൊലപാതകം:  ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി  വിധി ഇന്ന്‌ 

> **Lead Summary:** കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊലപാതക കേസിലെ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക.

## Article Content

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസ് കൊലപാതക കേസിലെ ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക.

കേസിൽ കുട്ടികൾക്ക് ജാമ്യം നൽകിയാൽ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ ഈ കേസിൽ കുറ്റാരോപിതരായവർക്ക് ജാമ്യം നൽകരുത് എന്നുമാണ് ഷഹബാസിൻ്റെ കുടുംബത്തിൻ്റെ വാദം. കൊലപാതക ശേഷം വിദ്യാർഥികൾ തമ്മിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/282039/kozhikod)