കണ്ണൂർ : കേരള കായിക യുവജനകാര്യ വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ജില്ലാതല സംഘാടകസമിതി രൂപീകരണയോഗം ചേര്‍ന്നു. പോലീസ്, എക്‌സൈസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, മത സാമുദായിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ടികള്‍, യുവജന - വിദ്യാര്‍ഥി - മഹിളാ സംഘടനകള്‍ തുടങ്ങിയവയെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തി. ലഹരിക്കെതിരേ ബഹുജനമുന്നേറ്റം നടത്താന്‍ യോഗം തീരുമാനിച്ചു.
ജില്ലാപഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ജില്ലാപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ടി. സരള ഉദ്ഘാടനം ചെയ്തു. എ ഡി പദ്മചന്ദ്ര കുറുപ്പ് അധ്യക്ഷനായി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം എ. ശ്രീകുമാര്‍ പദ്ധതി വിശദീകരിച്ചു. ജില്ല സ്സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. കെ പവിത്രന്‍ മാസ്റ്റര്‍, സെക്രട്ടറി എ.വി പ്രദീപന്‍, തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വകുപ്പ് പ്രതിനിധികള്‍, കായിക താരങ്ങള്‍, ജനപ്രതിനിധികള്‍, അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Drugs