കണ്ണൂര്‍: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ ക്രിക്കറ്റ് പരിശീലനത്തിന്റെ ഭാഗമായി കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന്‍ ട്രയല്‍സ് സംഘടിപ്പിക്കുന്നു. ആറിനും 16 നുമിടയില്‍ പ്രായമുള്ള ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പത്ത് പേര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 22 ന് രാവിലെ 10 ന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0497 2700485.
Kannur