തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാൻ? സഹായിച്ചവരെ തേടി എൻഐഎ

തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് ഭീകരരെ റിക്രൂട്ട് ചെയ്യാൻ? സഹായിച്ചവരെ തേടി എൻഐഎ
Apr 12, 2025 11:42 AM | By sukanya

ദില്ലി: തഹാവൂർ റാണയ്ക്ക് കൊച്ചിയിലടക്കം ആര് സഹായം നല്കി എന്നത് അന്വേഷിച്ച് എൻഐഎ. ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞതായി സൂചന. ഇതിനിടെ, റാണയെയും ഹെഡ്ലിലേയും ഇന്ത്യയിൽ സഹായിച്ച ഒരാൾ എൻഐഎ കസ്റ്റഡിയിലെടുത്തു. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയത്.

റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ദില്ലിയിലെത്തിച്ചു. അതേസമയം, എഫ് ബി ഐ റെക്കോഡ് ചെയ്ത ഫോൺ കോളുകൾ എൻഐഎക്ക് കൈമാറി. അമേരിക്കയ്ക്ക് നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. ഭീകരവിരുദ്ധ നീക്കങ്ങളിൽ ഇത് നിർണ്ണായ ചുവടെന്ന് എസ് ജയശങ്കർ പറഞ്ഞു.

മുംബൈ ഭീകരാക്രമണ കേസിൽ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം. ചോദ്യം ചെയ്യലിൽ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നൽകുന്നില്ല. ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്ന രീതിയാണ് റാണ തുടരുന്നത്. 2005 മുതൽ മുംബൈയിൽ ഭീകരാക്രമണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ റാണയടക്കം പ്രതികൾ തുടങ്ങിയന്നാണ് എൻഐഎ നൽകുന്ന വിവരം.

Delhi

Next TV

Related Stories
നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

Apr 20, 2025 07:12 PM

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക്...

Read More >>
പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

Apr 20, 2025 06:46 PM

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം...

Read More >>
 എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

Apr 20, 2025 06:42 PM

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന്...

Read More >>
 കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

Apr 20, 2025 06:34 PM

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍...

Read More >>
പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി. രമേശ്

Apr 20, 2025 04:34 PM

പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി. രമേശ്

പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി....

Read More >>
കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

Apr 20, 2025 04:22 PM

കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി...

Read More >>
Top Stories