ഇരിട്ടി: പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു. ഉദയ ബാലവേദിയുടെ നേതൃത്വത്തിലുള്ള പരിശീലനം ചിത്രകാരൻ പ്രദീപ് ഗായത്രി ഉദ്ഘാടനം ചെയ്തു. ഉദയ സെക്രട്ടറി സൗരവ് സജിത്ത് അദ്ധ്യക്ഷത വഹിച്ചു. അജയകുമാർ കരിയാലാണ് പരിശീലകൻ . കെ അശോകൻ, വി മനോജ്, ശ്വേത ശശികുമാർ എന്നിവർ സംസാരിച്ചു
He started painting training at payam rural library.