തളിപ്പറമ്പ് : 25 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി തളിപ്പറമ്പ് എക്സൈസിൻ്റെ പിടിയിൽ 'വെസ്റ്റ് ബംഗാൾ സ്വദേശി ഉത്പൽ മൊണ്ടൽ ആണ് പിടിയിലായത്.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ്.മലപ്പട്ടംവും സംഘവും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ തളിപ്പറമ്പ കാനത്ത് ചിറക്ക് സമീപത്ത് നിന്നാണ് 25 ഗ്രാം ഉണക്ക കഞ്ചാവുമായി ഇയാൾ പിടിയിലായത്.പരിശോധനയിൽ ,പ്രവന്റീവ് ഓഫീസർ ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർ വിജിത്ത്. ടി. വി, വനിത സിവിൽ എക്സൈസ് ഓഫീസർ അനു എം. പി.എന്നിവരും ഉണ്ടായിരുന്നു.
Thalipparambeccice