---
title: "ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകൾ സുപ്രീംകോടതി ഉത്തരവിലൂടെ നിയമമായി; വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ"
english_title: "Thamiznadusarkkar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/283016/thamiznadusarkkar"
published_at: "2025-04-12T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa2d2e379ed_1000074944.jpg"
keywords: []
---

# ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകൾ സുപ്രീംകോടതി ഉത്തരവിലൂടെ നിയമമായി; വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ

> **Lead Summary:** **ചെന്നൈ : ** തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകൾ സുപ്രീം കോടതി ഉത്തരവിലൂടെ നിയമമായി. സുപ്രീംകോടി ഉത്തരവ് വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തതിന് പിന്നാലെ തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നത്.

## Article Content

**ചെന്നൈ : ** തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകൾ സുപ്രീം കോടതി ഉത്തരവിലൂടെ നിയമമായി. സുപ്രീംകോടി ഉത്തരവ് വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തതിന് പിന്നാലെ തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നത്.

ഏറെ വിവാദവും ചരിത്രവിധിയുമുണ്ടാക്കിയ പത്ത് ബില്ലുകളും ഇനി നിയമം. തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ചിരുന്ന ബില്ലുകൾ ഇന്ന് രാവിലെയോടെയാണ് നിയമമായി മാറിയത്. സ്റ്റാലിൻ സർക്കാർ നടത്തിയ നിയമപോരാട്ടത്തിന് ഒടുവിൽ ഗവർണറെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെ കോടതി സവിശേഷ അധികാരത്തിലൂടെ ബില്ല് അംഗീകരിച്ചു.

ഇന്നലെ രാത്രിയാണ് കോടതി ഉത്തരവ് അപ്‍ലോഡ് ചെയതത്. വൈകാതെ സർക്കാർ വിജ്ഞാപനമിറക്കി. ഗവർണർക്കെതിരായ പോരാട്ടം വിജയം കണ്ടതിന്റെ ആത്മവിശ്വാസത്തിലാണ് ഡിഎംകെ. ഗവർണർ ആർ എൻ രവി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/283016/thamiznadusarkkar)