ഇരിട്ടി : സഹകരണ പെൻഷൻകാരുടെ പെൻഷൻ ഡി എ പുനസ്ഥാപിക്കണമെന്നും മിനിമം പെൻഷൻ 10000 രൂപ ആക്കുക സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തോടൊപ്പം പെൻഷൻകാരുടെ പെൻഷനും പരിഷ്കരിക്കണമെന്ന് കേരള പ്രൈമറി കോപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിട്ടി താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു.
ഇരിട്ടി കെ എസ്സ് എസ്സ് പി എ ഓഡിറ്റോറിയത്തിൽ വച്ച് നടന്നസംസ്ഥാന വൈസ് പ്രസിഡന്റ് വി.ആർ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു . എൻ.കെ. രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജോസ് പൂമല ,കെ. ഗോവിന്ദൻ, കെ. രവീന്ദ്രൻ, പി.കെ. ജനാർദ്ദനൻ , ആർ.കെ. നവീൻ കുമാർ , ഒ. ബാലൻ നമ്പ്യാർ , വി. ബാലകൃഷ്ണൻ, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.
Keralaprimarycooperative