പരിശീലനം പൂർത്തിയാക്കിയ പോലീസ് ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

പരിശീലനം പൂർത്തിയാക്കിയ പോലീസ് ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു
Apr 12, 2025 03:07 PM | By Remya Raveendran

മാങ്ങാട്ടുപറമ്പ്  :  പരിശീലനം പൂർത്തിയാക്കിയ പോലീസ് ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡ് മാങ്ങാട്ടുപറമ്പ് കെഎപി പരേഡ് ഗ്രൗണ്ടിൽ നടന്നു. പാസിംഗ് ഔട്ട് പരേഡ് സംസ്ഥാന പൊലീപ് മേധാവി ഷെയ്ഖ് ദർവേഷ് സാഹേബ് സല്യൂട്ട് സ്വീകരിച്ചു.

2024 ജൂണ് മാസം പരിശീലനം ആരംഭിച്ച കെഎപി നാലാം ബറ്റാലിയൻ ,കെഎപി രണ്ടാം ബറ്റാലിയൻ പാലക്കാട്, മലബാർ സ്പെഷൽ പോലീസ് ബറ്റാലിയൻ മലപ്പുറം, കെഎപി അഞ്ചാം ബറ്റാലിയൻ ഇടുക്കി എന്നിവിടങ്ങളിലെ റിക്രൂട്ട് പോലീസ് സേനാംഗങ്ങളുടേയും,2024 സെപ്റ്റംബര് മാസം ഇന്ത്യാ റിസർവ് ബറ്റാലിയനില് പരിശീലനം ആരംഭിച്ച പോലീസ് ഡ്രൈവര് സേനാംഗങ്ങളും അണിനിരന്ന 447 പേരുടെ സംയംക്ത പാസിംഗ് ഔട്ട് പരേഡാണ് നടന്നത്.

പ്രസ്‌തുത പോലീസുകാരിൽ 40 ബിരുദാനന്തര ബിരുദദാരികളും, ഒരു എടെക്ക് കാരനും, ഒമ്പത് എംബിഎ ക്കാരും, 33 ബിടെക്ക് കാരും, 192 ബിരുദ ധാരികളും, 04 ബിഎഡ് ബിരുദദാരികളും, 39 ഡിപ്ലോമക്കാരും, 129 പേർ പ്ലസ് ടൂ യോഗ്യതയുള്ളവരുമാണ് .

പാസ്സിംഗ് ഔട്ട് പരേഡ് നയിക്കുന്നത് പരേഡ് കമാണ്ടർ കാസറഗോഡ് ജില്ലയിൽ തൃക്കരിപൂർ പേക്കടം സ്വദേശിയും കെ എ പി. നാലാം ബറ്റാലിയനിലെ പി ആദർഷ് ആണ്, സെക്കൻ്റ് കമാൻ്റൻ്റ് മലപ്പുറം ജില്ലയിലെ പേരിമ്പലം സ്വദേശി എംഎസ്പിയിലെ ടി.കെ അക്ബർ അലിയുമാണ്. പരിശീലന കാലയളവില് സേനാംഗങ്ങൾ സ്വായത്തമാക്കിയ വിഷയങ്ങൾ നിരവധിയാണ്, ഔട്ട്ഡോർ വിഷയത്തിൽ ശാരീരിക ക്ഷമത, റൂട്ട് മാർച്ച്, തടസ്സങ്ങളെ മറികടക്കൽ, ആയുധമില്ലാതെ ശത്രുവിനെ കീഴ്പ്പെടുത്തൽ, യോഗാഭ്യാസം, കരാട്ടെ എന്നിവയടങ്ങിയ ശാരീരിക പരിശീലനവും ,പരേഡ്, അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള ഡ്രില്ലും, ആധുനിക ആയുധങ്ങളുടെ ഉപയോഗവും പ്രവർത്തനങ്ങളും, സ്ഫോടക വസ്തുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും പരിശീലനവും നൽകുന്ന വെപ്പൺ ട്രെയിനിംഗും, ജംഗിളിൽ അനുവർത്തിക്കേണ്ട കാര്യങ്ങൾ അടങ്ങിയ ഫീൽഡ് (ക്രാഫ്റ്റും, കമാണ്ടോ ട്രെയിനിംഗും, നവീകരിച്ച ഷീൽഡ്

ഡ്രില്ലും, സ്വിമ്മിംഗ്, കമ്പ്യൂട്ടർ, ഡ്രൈവിംഗ് എന്നിവയിലുള്ള പരിശീലനവും, കടൽത്തീരം വഴിയുള്ള ശത്രുക്കളുടെ കടന്നുകയറ്റം മനസ്സിലാക്കുന്നതിനായി കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ചിട്ടുള്ള പരിശീലനവും, കോടതികളുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനുള്ള പരിശീലനവും, ഇൻഡോർ വിഷയങ്ങളിൽ ഭരണഘടന, ഭാരതീയ ന്യായ സന് ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന് ഹിത, ഭാരതീയ സാക്ഷ്യ അതിനിയം, പോലീസ് ആക്‌ട് തുടങ്ങിയവയും, ഇന്ത്യാ ചരിത്രം, കേരളാ ചരിത്രം, പോലീസ് സ്റ്റാൻഡിംഗ് ഓർഡർ തുടങ്ങിയ വിഷയങ്ങളിലെ അറിവും, മനുഷ്യ സ്വഭാവത്തെ കുറിച്ച് മനസ്സിലാക്കൽ, സ്വാതന്ത്ര്യ ലബ്‌ധിക്കു ശേഷം ഇന്ത്യയിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങൾ, സൈക്കോളജി എന്നീ വിഷയങ്ങളിലുള്ള തിരിച്ചറിവും വിവിധ അവസരങ്ങളിൽ ചെയ്യേണ്ട ഡ്യൂട്ടികൾ, വിഐപി ഡ്യൂട്ടികൾ, അത്യാഹിതങ്ങൾ, പ്രകൃതി ദുരന്തങ്ങൾ എന്നീ അവസരങ്ങളിൽ ചെയ്യേണ്ട പോലീസ് ഡ്യൂട്ടിയെ കുറിച്ചും വിവിധ തരത്തിലുള്ള വകുപ്പുതല വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനും സ്പെഷ്യലൈസ്‌ഡ്‌ വാഹനങ്ങളായ ക്രെയ്ൻ, റിക്കവറി വെഹിക്കിൾ, വരുൺ, വജ്രാ എന്നിവ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും, വി വി ഐ പി മോട്ടോർ കേഡ് വെഹിക്കിൾ മൂമെൻറ് എന്നീ വിഷയങ്ങളിലും പ്രായോഗിക പരിശീലനവും നൽകിയിട്ടുണ്ട്.

Policepassingoutparred

Next TV

Related Stories
നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

Apr 20, 2025 07:12 PM

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക് പരിക്ക്

നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം;4 പേർക്ക്...

Read More >>
പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

Apr 20, 2025 06:46 PM

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം ആരംഭിച്ചു

പായം ഗ്രാമീണ ഗ്രന്ഥാലയത്തിൽ ചിത്രരചന പരിശീലനം...

Read More >>
 എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

Apr 20, 2025 06:42 PM

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ

എം.ആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന്...

Read More >>
 കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

Apr 20, 2025 06:34 PM

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍ അനുമതി

കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വികസനത്തിനായി വനഭൂമി ഉപയോഗിക്കാന്‍...

Read More >>
പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി. രമേശ്

Apr 20, 2025 04:34 PM

പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി. രമേശ്

പിണറായി സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുന്നത് കേരളത്തിലെ നിസ്സഹായരായ ഒരു കൂട്ടം ആളുകളുടെ കണ്ണുനീരിൽ ; എം.ടി....

Read More >>
കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

Apr 20, 2025 04:22 PM

കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി

കുറ്റവാളികളെ പിന്തുണയ്ക്കുന്നു! താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി...

Read More >>
Top Stories