ഇരിട്ടി: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് പാസിംങ് ഔട്ട് പരേഡ് വളള്യാട് ഗ്രൗണ്ടിൽ വെച്ച് നടന്നു. സണ്ണി ജോസഫ് എം.എൽ എ അഭിവാദ്യം സ്വീകരിച്ചു. ഇരിട്ടി സി ഐ എ. കുട്ടിക്കൃഷ്ണൻ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. എസ് പി സി ജില്ലാ അഡീഷണൽ നോഡൽ ഓഫിസർ കെ. പ്രസാദ്, സ്കൂൾ മാനേജർ കെ.ടി. അനൂപ്, പ്രധാനാധ്യാപകൻ എം. പുരുഷോത്തമൻ , പി ടി എ പ്രസിഡന്റ് ആർ.കെ .ഷൈജു, എന്നിവർ പ്രസംഗിച്ചു . എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർമാരായ പ്രവീൺകുമാർ, ഷിജിന , കമ്യൂണിറ്റി പോലീസ് ഓഫിസർ എം.സി. സുധീഷ്, അസി.കമ്യൂണിറ്റി പോലീസ് ഓഫിസർ പി.എം. അഖില എന്നിവർ നേതൃത്വം നൽകി. 22 പെൺകുട്ടികൾ ഉൾപ്പെടെ 42 പേരാണ് പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡിൽ നടത്തിയത് .
Student of Iritty Higher Secondary School conducted a passing out parade