---
title: "ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് പാസിങ് ഔട്ട് പരേഡ് നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/283122/iritty"
published_at: "2025-04-13T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fb087d1666b_IMG-20250413-WA0002.jpg"
keywords: []
---

# ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് പാസിങ് ഔട്ട് പരേഡ് നടത്തി

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് പാസിംങ് ഔട്ട് പരേഡ് വളള്യാട് ഗ്രൗണ്ടിൽ വെച്ച് നടന്നു. സണ്ണി ജോസഫ് എം.എൽ എ അഭിവാദ്യം സ്വീകരിച്ചു. ഇരിട്ടി സി ഐ എ. കുട്ടിക്കൃഷ്ണൻ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.

## Article Content

**ഇരിട്ടി**: ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റ് പാസിംങ് ഔട്ട് പരേഡ് വളള്യാട് ഗ്രൗണ്ടിൽ വെച്ച് നടന്നു. സണ്ണി ജോസഫ് എം.എൽ എ അഭിവാദ്യം സ്വീകരിച്ചു. ഇരിട്ടി സി ഐ എ. കുട്ടിക്കൃഷ്ണൻ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു.

എസ് പി സി ജില്ലാ അഡീഷണൽ നോഡൽ ഓഫിസർ കെ. പ്രസാദ് , സ്കൂൾ മാനേജർ കെ.ടി. അനൂപ്, പ്രധാനാധ്യാപകൻ എം. പുരുഷോത്തമൻ ,  പി ടി എ പ്രസിഡന്റ് ആർ.കെ .ഷൈജു, എന്നിവർ പ്രസംഗിച്ചു . എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടർമാരായ പ്രവീൺകുമാർ, ഷിജിന ,കമ്യൂണിറ്റി പോലീസ് ഓഫിസർ എം.സി. സുധീഷ്, അസി.കമ്യൂണിറ്റി പോലീസ് ഓഫിസർ പി.എം. അഖില എന്നിവർ നേതൃത്വം നൽകി. 22പെൺകുട്ടികൾ ഉൾപ്പെടെ 42 പേരാണ് പരിശീലനം പൂർത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡിൽ നടത്തിയത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/283122/iritty)