കൊട്ടിയൂർ: പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായുളള യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ ഓര്‍മയിൽ അമ്പായത്തോട് സെന്റ് ജോർജ്ജ് ഇടവകയിൽ ഓശാന തിരുന്നാൾ ആചരിച്ചു. ഇതിന്റെ ഭാഗമായി വിശുദ്ധ കുർബാനയും, കുരുത്തോല പ്രദക്ഷിണവും നടന്നു. ഓശാന തിരു കർമ്മങ്ങളുടെ ഭാഗമായി ഇടവക വികാരി ഫാ അനീഷ് കാട്ടാത്ത് വചന സന്ദേശവും, ഫാ ജോസ് കാട്ടാത്ത് വിശുദ്ധ ബലിക്കും നേതൃത്വം നൽകി. ഓശാന തിരുനാളോടെ പീഡാനുഭവ വാരാചരണത്തിന് ഇന്ന് തുടക്കമായി.
Oshana Thirunal celebrated