കേളകം: അടക്കാത്തോട് മേമലയിലെ ഇടമനാംപൊയ്കയിൽ സത്യന്റെ നിർമ്മാണത്തിലിരിക്കുന്ന കിണറ്റിൽ വീണ രണ്ട് കാട്ടുപന്നികളെ വെടിവച്ച് കൊന്നു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് അനുവാദം നൽകിയതോടെ എംപാനൽ ഷൂട്ടർ ജോബി സെബാസ്റ്റ്യനാണ് പന്നികളെ വെടിവച്ചത്.
പ്രസിഡണ്ട് സി ടി അനീഷ്, വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രജീഷ്, അനൂപ് ഫോറസ്റ്റ് വാച്ചർ ബാലകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ കാട്ടുപന്നികളുടെ ജഡം മറവു ചെയ്തു. ഇത് നാലാമത്തെ പ്രാവശ്യമാണ് കേളകം ഗ്രാമപഞ്ചായത്തിൽ അപകടകാരികളായ കാട്ടുപന്നികളെ വെടിവെക്കുന്നത്.
wild boar in adakkathode kelakam