ഇരിട്ടി : കത്തോലിക്കാ കോൺഗ്രസ്സ് യൂത്ത് വിംഗ് ഇരിട്ടി റീജിയൻ എക്സിക്യൂട്ടീവ് മീറ്റിംഗ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ . ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യുവജനങ്ങൾ സമുദായത്തിന്റെ ശക്തികേന്ദ്രങ്ങൾ ആകണം എന്ന് ഡയറക്ടർ ആഹ്വാനം ചെയ്തു. ഗ്ലോബൽ യൂത്ത് കോർഡിനേറ്റർ സിജോ കണ്ണേഴത്ത് അധ്യക്ഷനായിരുന്നു. ഫാ. ജോസഫ് കളരിക്കൽ, രൂപത വൈസ് പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം, ട്രഷറർ സുരേഷ് ജോർജ്, ഫോറോനാ പ്രസിഡന്റ് മാരായ അഡ്വ. ബിജു ഒറ്റപ്ലാക്കൽ, മാത്യു വള്ളോംകോട്ട്, തോമസ് വർഗീസ്, ജോസ് പുത്തൻപുര, യൂത്ത് വിംഗ് കോർഡിനേറ്റർ മാരായ പാട്രിക്ക്, അബിൻ എന്നിവർ പ്രസംഗിച്ചു.
Catholic Congress Youth Wing Iritty Region