ഇരിട്ടി : കേരള കോൺഗ്രസ് (എം) കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഹൃദയത്തിൽ മാണി സാർ' കെ.എം മാണി സ്മൃതി സംഗമവും, പുഷ്പാർച്ചനയും നടത്തി. കേരള കോൺഗ്രസ് (എം ) കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എബ്രഹാം വെട്ടിക്കൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് മനോജ് എം കണ്ടത്തിൽ, സിപിഎം കരിക്കോട്ടക്കരി ലോക്കൽ കമ്മിറ്റി അംഗം ബിജു എളപ്പുങ്കൽ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം എൻ.പി. ജോസഫ് നടുത്തോട്ടം, ആർജെഡി നിയോജകമണ്ഡലം സെക്രട്ടറി. എൻ .പി . തോമസ് നടുത്തോട്ടം, കേരള കോൺഗ്രസ് (സ്കറിയ വിഭാഗം) സംസ്ഥാന വൈസ് ചെയർമാൻ കെ.സി. ജേക്കബ് കൊല്ലമലയിൽ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മൊയ്തീൻ മുല്ലപ്പള്ളി, കരിക്കോട്ടക്കരി സെൻറ് തോമസ് ഹൈസ്കൂൾ റിട്ടയേർഡ് ഹെഡ്മാസ്റ്റർ തോമസ് മാത്യു പള്ളത്തുശ്ശേരി , കേരള കോൺഗ്രസ് (എം) കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സി.എം. ജോർജ് ചിറ്റേട്ട്, മണ്ഡലം വൈസ് പ്രസിഡന്റ് വർഗീസ് ആനിത്തോ, മണ്ഡലം സെക്രട്ടറി ലൂക്കോസ് മറ്റത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
K M Mani Smriti sangamam in karikottakari