മതവിശ്വാസങ്ങള്‍ ഹനിക്കുന്ന നടപടികള്‍ ബഹുസ്വര സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി

മതവിശ്വാസങ്ങള്‍ ഹനിക്കുന്ന നടപടികള്‍ ബഹുസ്വര സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി
Apr 13, 2025 11:35 PM | By sukanya

തിരുവനന്തപുരം: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ ഹനിക്കുന്ന ഇത്തരം നടപടികള്‍ ബഹുസ്വര സമൂഹത്തിനു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി പിൻമാറി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:  ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണ്. സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട പ്രദക്ഷിണത്തിനാണ് അനുമതി നിഷേധിക്കപ്പെട്ടത്. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിത്. ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങള്‍ ഹനിക്കുന്ന ഇത്തരം നടപടികള്‍ ബഹുസ്വര സമൂഹത്തിനു ചേര്‍ന്നതല്ല.

ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കുരുത്തോല പ്രദക്ഷിണം നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ചടങ്ങുകള്‍ പള്ളിയില്‍ മാത്രമാക്കി ഒതുക്കിയിരുന്നു.  ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയതുകൊണ്ടാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്നാണ് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ മറുപടി. സുരക്ഷ ശക്തമാക്കാനിടയായ സാഹചര്യം എന്തെന്ന ചോദ്യത്തിന് അത് മാധ്യമങ്ങള്‍ക്കറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

PINARAYI VIJAYAN'S FACEBOOK POST

Next TV

Related Stories
ലഹരി വ്യാപനം ധാർമിക വിദ്യാഭ്യാസം തന്നെയാണ് പരിഹാരം : വിസ്‌ഡം സ്റ്റുഡന്റ്സ്

Apr 16, 2025 10:20 AM

ലഹരി വ്യാപനം ധാർമിക വിദ്യാഭ്യാസം തന്നെയാണ് പരിഹാരം : വിസ്‌ഡം സ്റ്റുഡന്റ്സ്

ലഹരി വ്യാപനം ധാർമിക വിദ്യാഭ്യാസം തന്നെയാണ് പരിഹാരം : വിസ്‌ഡം...

Read More >>
ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

Apr 16, 2025 09:47 AM

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ഒരാൾ...

Read More >>
തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം

Apr 16, 2025 09:24 AM

തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ നാശനഷ്ടം

തളിപ്പറമ്പിൽ വന്‍ തീപിടുത്തം: കോടികളുടെ...

Read More >>
ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു

Apr 16, 2025 09:20 AM

ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു

ലയണ്‍സ് സോണ്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു...

Read More >>
കണ്ണൂർ ചാവശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

Apr 16, 2025 09:04 AM

കണ്ണൂർ ചാവശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

കണ്ണൂർ ചാവശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക്...

Read More >>
ടെണ്ടർ ക്ഷണിച്ചു

Apr 16, 2025 06:17 AM

ടെണ്ടർ ക്ഷണിച്ചു

ടെണ്ടർ...

Read More >>
Top Stories










News Roundup