സർക്കാർ 10-ാം വർഷത്തിലേക്ക് കടക്കുകയാണ്, മൂന്നാമതും LDF വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു; മുഖ്യമന്ത്രി

സർക്കാർ 10-ാം വർഷത്തിലേക്ക് കടക്കുകയാണ്, മൂന്നാമതും LDF വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു; മുഖ്യമന്ത്രി
Apr 24, 2025 02:05 PM | By Remya Raveendran

തിരുവനന്തപുരം :    എൽ ഡി എഫ് സർക്കാർ 10-ാം വർഷത്തിലേക്ക് കടക്കുകയാണ്, മൂന്നാമതും എൽ ഡി എഫ് വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 9 വർഷത്തിനിടെ വലിയ മാറ്റങ്ങൾ കേരളത്തിലുണ്ടായി. 2016ൽ ആരോഗ്യമേഖല ഏറ്റവും അധികം രോഗം ബാധിച്ച അവസ്ഥയിലായിരുന്നു.

ആ അവസ്ഥക്ക് മാറ്റം വേണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് എൽ ഡി എഫിനെ അധികാരത്തിൽ എത്തിച്ചത്. റോഡ് വികസനം യാഥാർഥ്യമാക്കിയതും എൽ ഡി എഫ് സർക്കാരാണ്. ഭൂമി ഏറ്റെടുത്തു നൽകിയതും അതിന്റെ ചിലവ് വഹിച്ചതും സംസ്ഥാന സർക്കാരാണ്.

രാജ്യത്ത് കേരളം മാത്രമാണ് ദേശീയ പാത വികസനത്തിനായി പണം ചിലവഴിച്ചത്. ഇടമൺ കൊച്ചി പവർ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ എന്നീ പദ്ധതികൾ പൂർത്തിയാക്കിയതും എൽ ഡി എഫ് സർക്കാരാണ്. പഠിക്കാൻ കുട്ടികൾക്ക് പാഠ പുസ്തകമില്ലാതിരുന്ന കാലം കേരളത്തിൽ ഉണ്ടായിരുന്നു.

ഇപ്പോൾ വേനൽ അവധിക്കാലത്ത് തന്നെ പുസ്തക വിതരണം പൂർത്തിയാക്കാൻ കഴിയുന്നു. കൊവിഡിന് മുന്നിൽ മുട്ടുകുത്താത്ത കേരളത്തെ ലോകം അതിശയത്തോടെ നോക്കി. 100 വയസ്സുള്ളവരെ പോലും കൊവിഡിൽ നിന്ന് മുക്തരാക്കാൻ കേരളത്തിനായി.

ആർദ്രം മിഷൻ വഴി ആശുപത്രികൾ വികസിപ്പിക്കാനും സർക്കാരിനായി. 9 വർഷത്തെ ഇടതുഭരണം. 2016 ന് മുൻപ് കേരളം എങ്ങനെയായിരുന്നു? 2025ൽ കേരളം എവിടെയെത്തി. ഇനി കേരളം എങ്ങനെ മുന്നോട്ടു പോകണം.ഇത്തരം ഒരു വിലയിരുത്തലാണ് സർക്കാർ നടത്തുന്നത്. അതിനുള്ള അവസരമാണ് സർക്കാർ ഒരുക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നവ കേരള നിർമ്മിതിക്ക് ജനങ്ങളുടെ നിർദ്ദേശമാണ് തേടുന്നത്. 2016 ന് മുൻപ് കേരളം തകർന്നടിഞ്ഞ ഒരു നാട് എന്ന സ്ഥിതിയിലായിരുന്നു. മാറ്റം ആഗ്രഹിച്ച ജനങ്ങളാണ് ഇടതുമുന്നണിയെ അധികാരത്തിൽ എത്തിച്ചത്. നാഷണൽ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഒരാൾക്ക് മാറ്റം ബോധ്യമാകും. റോഡ് വികസനം തടസ്സപ്പെട്ട് നിൽക്കുന്ന അവസ്ഥയായിരുന്നു.

പദ്ധതി ഉപേക്ഷിച്ച് നാഷണൽ ഹൈവേ അതോറിറ്റി പോയി. ഭൂമി ഏറ്റെടുത്തു കൊടുക്കാൻ അന്നത്തെ സർക്കാരിനായില്ല. പഴയ സർക്കാരിൻ്റെ കെടുകാര്യസ്ഥത കാരണം ഭൂമി ഏറ്റെടുക്കാൻ തുക നൽകേണ്ടി വന്നു. 5581 കോടി രൂപ കേരളത്തിന് കൊടുക്കേണ്ടിവന്നു. മുൻപത്തെ സർക്കാർ കാണിച്ച കടുകാര്യസ്ഥത കാരണമാണ് ഈ തുക നൽകേണ്ടി വന്നത്.

ഗെയിൽ പൈപ്പ് ലൈൻപദ്ധതതിയിലും സമാന അനുഭവം ഉണ്ടായി. ഇടമൺ കൊച്ചി പവർ പദ്ധതിയും സർക്കാർ പൂർത്തിയാക്കി. പഠിക്കാൻ പോകുന്ന കുട്ടിക്ക് പാഠപുസ്തകം ഇല്ലാത്ത അവസ്ഥയുണ്ടായിരുന്നു. ഇപ്പോൾ കേരളത്തിൽ നേരത്തെ തന്നെ പാഠപുസ്തകം വിതരണം ചെയ്യുകയാണ്. 2016 ന് മുൻപ് കുട്ടികൾ പാഠപുസ്തകത്തിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കുന്ന കാഴ്ച ഉണ്ടായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

ആ രംഗത്തും വലിയ മാറ്റം ഉണ്ടാക്കാൻ സർക്കാരിനായി. ആരോഗ്യരംഗത്തും വലിയ കുതിച്ചുചാട്ടം ഉണ്ടായി. കൊവിഡ് കാലത്ത് ലോകം കേരളത്തെ അത്ഭുതത്തോടെ നോക്കി. വികസിത രാജ്യങ്ങൾ പോലും മുട്ടുകുത്തിയപ്പോൾ കേരളം പിടിച്ചുനിന്നു. ദുരന്തങ്ങൾ കേരളം ഒറ്റക്കെട്ടായി അതിജീവിച്ചു.

ദുരന്തങ്ങളിൽ പോലും കേന്ദ്രം കേരളത്തെ സഹായിച്ചില്ല. കേരളത്തിലെ പ്രതിപക്ഷം അതിനൊപ്പം ആയിരുന്നു. ദുരന്തങ്ങളിൽ പോലും കേരളത്തിൻറെ അതിജീവനത്തെ പ്രതിപക്ഷം മുടക്കി. സാലറി ചലഞ്ചിനെ പ്രതിപക്ഷം എതിർത്തു. അതിനെതിരെ പ്രതിപക്ഷം കോടതിയിൽ പോയി. ആപത്ത് ഘട്ടത്തിൽ പ്രതിപക്ഷം കേരളത്തിനെതിരായിരുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.





Pinarayvijayan

Next TV

Related Stories
കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റിൽ ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന പരിശോധന

Apr 24, 2025 04:38 PM

കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റിൽ ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന പരിശോധന

കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റിൽ ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന...

Read More >>
ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം

Apr 24, 2025 03:53 PM

ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശം

ചെറുപുഴ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും വ്യാപക...

Read More >>
ശാന്തിഗിരി കൈലാസംപടി ഭൂമിയിലെ വിള്ളൽ; 30 കുടുംബങ്ങളെ കൂടി മാറ്റിപ്പാർപ്പിക്കും

Apr 24, 2025 03:41 PM

ശാന്തിഗിരി കൈലാസംപടി ഭൂമിയിലെ വിള്ളൽ; 30 കുടുംബങ്ങളെ കൂടി മാറ്റിപ്പാർപ്പിക്കും

ശാന്തിഗിരി കൈലാസംപടി ഭൂമിയിലെ വിള്ളൽ; 30 കുടുംബങ്ങളെ കൂടി...

Read More >>
അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

Apr 24, 2025 02:51 PM

അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ തീരുമാനം

അടുത്ത മാസം 3200 രൂപ പെൻഷൻ കിട്ടും; ഒരു ഗഡു കുടിശ്ശിക കൂടി നൽകാൻ സർക്കാർ...

Read More >>
ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥിനും ഷൈനും പുറമേ മുന്‍ ബിഗ് ബോസ് താരത്തിനും മോഡലിനും എക്‌സൈസ് നോട്ടീസ്

Apr 24, 2025 02:36 PM

ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥിനും ഷൈനും പുറമേ മുന്‍ ബിഗ് ബോസ് താരത്തിനും മോഡലിനും എക്‌സൈസ് നോട്ടീസ്

ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥിനും ഷൈനും പുറമേ മുന്‍ ബിഗ് ബോസ് താരത്തിനും മോഡലിനും എക്‌സൈസ്...

Read More >>
ഷൈൻ ടോം ചാക്കോയെ വിളിച്ചു വരുത്താൻ ഫെഫ്‍ക ആരാണ്?; ഫെഫ്‍കെയ് ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിലിം ചേമ്പര്‍

Apr 24, 2025 02:21 PM

ഷൈൻ ടോം ചാക്കോയെ വിളിച്ചു വരുത്താൻ ഫെഫ്‍ക ആരാണ്?; ഫെഫ്‍കെയ് ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിലിം ചേമ്പര്‍

ഷൈൻ ടോം ചാക്കോയെ വിളിച്ചു വരുത്താൻ ഫെഫ്‍ക ആരാണ്?; ഫെഫ്‍കെയ് ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിലിം...

Read More >>
Top Stories










Entertainment News