---
title: "കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റിൽ ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന പരിശോധന"
english_title: "Kootupuzhaeccise"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285604/kootupuzhaeccise"
published_at: "2025-04-24T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680a1bcbc3618_1000078498.jpg"
keywords: []
---

# കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റിൽ ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന പരിശോധന

> **Lead Summary:** **ഇരിട്ടി: **കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റിൽ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റി -2 ന്റെ ഭാഗമായി ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന പരിശോധന നടത്തി . അയൽ സംസ്ഥാങ്ങളിൽ നിന്നും അനധികൃതമായി കേരളത്തിലേക്ക് എത്തുന്ന ലഹരി വസ്തുക്കൾ നിയന്ത്രിക്കുന്നതിനായി കേരളം മുഴുവൻ നടത്തി വരുന്ന പരിശോധനയുടെ ഭാഗമായാണ് കൂട്ടുപുഴ അതിർത്തി ചെക്പോസ്റ്റിലും പരിശോന നടക്കുന്നത്. കണ്ണൂർ റൂറിലെ കെ -9 ബറ്റാലിയനിലെ നർക്കോട്ടിക് ഡോഗ് ഹിറോ ആണ് പരിശോധന നടത്തുന്നത്. ബസിലും, കാറിലും ഉൾപെടെ ഹീറോ പരിശോധന നടത്തുന്നുണ്ട്.

## Article Content

**ഇരിട്ടി: **കൂട്ടുപുഴ എകസൈസ് ചെക്പോസ്റ്റിൽ ഓപ്പറേഷൻ ക്ലീൻ സ്ലേറ്റി -2 ന്റെ ഭാഗമായി ഡോക് സ്വകാഡിന്റെ സഹായത്തോടെ വാഹന പരിശോധന നടത്തി . അയൽ സംസ്ഥാങ്ങളിൽ നിന്നും അനധികൃതമായി കേരളത്തിലേക്ക് എത്തുന്ന ലഹരി വസ്തുക്കൾ നിയന്ത്രിക്കുന്നതിനായി കേരളം മുഴുവൻ നടത്തി വരുന്ന പരിശോധനയുടെ ഭാഗമായാണ് കൂട്ടുപുഴ അതിർത്തി ചെക്പോസ്റ്റിലും പരിശോന നടക്കുന്നത്. കണ്ണൂർ റൂറിലെ കെ -9 ബറ്റാലിയനിലെ നർക്കോട്ടിക് ഡോഗ് ഹിറോ ആണ് പരിശോധന നടത്തുന്നത്. ബസിലും, കാറിലും ഉൾപെടെ ഹീറോ പരിശോധന നടത്തുന്നുണ്ട്.

മയക്ക് മരുന്ന് ഉൾപ്പെടെയുള്ള നാർക്കോട്ടിക് വസ്തുക്കൾമണം പിടിച്ച് തിരിച്ചറിയാൻ കണ്ടെത്താൻ പ്രാഗൽഭ്യം നേടിയ നായയാണ് ഹീറോ . എക്‌സൈസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശ്രീകണ്ഠാപുരത്തുനിന്നും ഹീറോയും പരിശീലകൻ സരേഷും കൂട്ടുപുഴ ചെക്പോസ്റ്റിൽ എത്തിയത് . രാവിലെ മുതൽ ഉച്ചവരെ പരിശോധന നടത്തിയ ശേഷം ഹീറോയും പരിശീലകനും തിരികെപ്പോയി . ഇന്നലെയും ഇന്നുമായി കൂട്ടുപുഴ പോലീസ് എക്‌സൈസ് ചെക്പോസ്റ്റുകളിൽ എം ഡി എം എ യും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ പിടികൂടിയിരുന്നു . അതിർത്തിയിലെ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന .

രാവിലെ മുതൽ ഉച്ചവരെ ഹീറോ ബസ് ഉൾപ്പെടെ നിരവധി വാഹനങ്ങളിൽ പരിശോധന നടത്തിയെങ്കിലും ലഹരി വസ്തുക്കൾ ഒന്നും കണ്ടെത്തിയില്ല. എക്‌സൈസ് ആവശ്യപ്പെട്ടാൽ വീണ്ടും ഹീറോ പരിശോധനക്ക് കൂട്ടുപുഴയിൽ എത്തും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285604/kootupuzhaeccise)