ഇരിട്ടി : ആഗോള കത്തോലി സഭ അധ്യക്ഷൻ കാലം ചെയ്ത പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയെ സാമൂഹ്യ മാധ്യമങ്ങൾ വഴി അവഹേളിച്ചവർക്കെതിരെ കെ.സി.വൈ.എം പരാതി നൽകി. ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടവർക്കെതിരെയാണ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് ഇരിട്ടി ഡി.വൈ.എസ്.പി ക്ക് പരാതി നൽകിയത്. പരിശുദ്ധ സഭയെയും പിതാക്കന്മാരെയു നിരന്തരം അപകീർത്തിപ്പെടുത്തുന്ന ഒരു സംഘം സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം ആളുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് വിപിൻ ജോസഫ് പറഞ്ഞു.
Kcymgivecomplaint