പേരാവൂർ: വനിതകളുടെ സംഗീത നാടക ശില്പവുമായി പേരാവൂർ ഗ്രാമ പഞ്ചായത്ത്. 2024 -2025 വാർഷിക പദ്ധതിയുടെ ഭാഗമായാണ് പേരാവൂർ ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വനിതകളുടെ സംഗീത നാടക ശില്പം അവതരിപ്പിക്കുന്നത്. 'കനൽചിന്തുകൾ' എന്ന പേരിലുള്ള നാടകശില്പത്തിന്റെ പഞ്ചായത്ത്തല പര്യടനം ഏപ്രിൽ 29 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്‌ഘാടനം ചെയ്യും. വൈകുന്നരം 5 മണിക്ക് പേരാവൂർ പുതിയബസ് സ്റ്റാൻഡ് പരിസരത്താണ് 'കനൽചിന്തുകൾ' ഉദ്‌ഘാടന പ്രദർശനം നടക്കുക. തുടർന്ന് ഏപ്രിൽ, മെയ് മാസങ്ങളിലായി പേരാവൂർ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും 'കനൽചിന്തുകൾ' അവതരിപ്പിക്കും.
Peravoor