കണ്ണൂർ : പരീക്ഷകൾ മുടങ്ങിയതിൽ പ്രതികരണവുമായി കണ്ണൂർ സർവകലാശാല. സാങ്കേതിക പ്രശ്നം മാത്രമാണ് ഉണ്ടായതെന്ന് രജിസ്ട്രാർ.സോഫ്റ്റ്‌വെയറിലൂടെ തയ്യാറായ ചോദ്യപേപ്പറുകളിൽ ചിലതിൽ എറർ കണ്ടെത്തി. പരീക്ഷ നിശ്ചയിച്ച സമയത്തിന് മുമ്പ് പ്രശ്നം പൂർണമായും പരിഹരിക്കാൻ പറ്റിയില്ല. 68 വിഷയങ്ങളിൽ 54 എണ്ണം തടസമില്ലാതെ നടന്നിരുന്നു.ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കും.പരീക്ഷ നടത്തിപ്പിലെ ഓൺലൈൻ സംവിധാനം പൂർണ പരാജയമാണെന്ന വാദം ശരിയല്ല.
ചോദ്യ പേപ്പർ തയ്യാറാക്കുന്ന നടപടിക്രമങ്ങൾക്കായി കൂടുതൽ ജീവനക്കാരെ നിയമിക്കുമെന്നും രജിസ്ട്രാർ ഡോ.ജോബി കെ ജോസ് പറഞ്ഞു.
Kannur