മണത്തണ: ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പ്രതിജ്ഞയും പ്രതിഷേധ ജ്വാലയും തീർത്തു. കാശ്മീരിൽ രക്തസാക്ഷികളായവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ടൗണിൽ ദീപം തെളിയിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ബൈജു വർഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യോഗത്തിന് ഡിസിസി അംഗം ചോടത്ത് ഹരിദാസൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സി.ജെ മാത്യു, വർഗീസ് ചിരട്ടവേലിൽ, തോമസ് പാറക്കൽ, വി കെ രവീന്ദ്രൻ, ജോസ് വലിയവീട്ടിൽ, വി. രവീന്ദ്രൻ, സാബു പേഴ്ത്തുങ്കൽ, ജോസഫ് കദളിക്കാട്ടിൽ, പാറനാല്‍ പൗലോസ്, മാത്യു കൊട്ടംഞ്ചുരം, ജോഷി മുല്ലുക്കുന്നേൽ, മാത്യു മങ്കുഴിയിൽ, കെ.സി. ഹരികുമാർ എന്നിവർ നേതൃത്വം നൽകി.
manathana