ഇരിട്ടി : നഗരസഭയുടെ നേതൃത്വത്തിൽ ജല സഭയും കള റോഡ് മുതൽ അടുവാരി വരെയുള്ള തോടിൻ്റെ ഇരുകരകളും വൃത്തിയാക്കി നിരൊഴുക്ക് പുന:സ്ഥാപിക്കുകയും ചെയ്തു. തോട്ടിൽ അടിഞ്ഞുകിടക്കുന്ന മാലിന്യങ്ങളും ചരൽകൂനകളും മാറ്റുകയും ചെയ്തു. സർക്കാറിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.നഗരസഭ ചെയർപേഴ്സൻ കെ.ശ്രീലത പരിപാടികൾ ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത്, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ സുഗതൻ ഇരിട്ടി നഗരസഭ വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ പി.കെ.ബൽക്കിസ്, നഗരസഭ ക്ലിൻസിറ്റി മാനേജർ രാജീവൻ കെ.വി. എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിതസേനാംഗങ്ങൾ, ആരോഗ്യ വിഭാഗം ജീവനക്കാർ, നാട്ടുകാർ, സന്നദ്ധ സേനാംഗങ്ങൾ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
Iritty