---
title: "മട്ടന്നൂരിൽ  ബൈക്ക് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു."
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/286307/mattannur"
published_at: "2025-04-28T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680ee4d675cd8_Screenshot_2025-04-28_074243.jpg"
keywords: []
---

# മട്ടന്നൂരിൽ  ബൈക്ക് വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു.

> **Lead Summary:** മട്ടന്നൂര്‍: കൊടോളിപ്രത്ത് ബൈക്ക വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പരുക്കേറ്റു. തെരൂര്‍ സ്വദേശി എം.കെ.ദിവാകരന്‍ ആണ് മരിച്ചത്. ഭാര്യ വിജിന , മകന്‍ അഹാല്‍ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

മട്ടന്നൂര്‍: കൊടോളിപ്രത്ത് ബൈക്ക വയലിലേക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും മകനും പരുക്കേറ്റു. തെരൂര്‍ സ്വദേശി എം.കെ.ദിവാകരന്‍ ആണ് മരിച്ചത്. ഭാര്യ വിജിന , മകന്‍ അഹാല്‍ എന്നിവരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 7.45ഓടെ കൊടോളിപ്രം പൈപ്പ് ലൈന്‍ റോഡിലാണ് അപകടമുണ്ടായത്. ബൈക്ക് റോഡരികിലുള്ള പൈപ്പിന്റെ കോണ്‍ക്രീറ്റ് വാള്‍വില്‍ ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദിവാകരനെ ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിമുക്ത ഭടനാണ് മരിച്ച ദിവാകരന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം തിങ്കളാഴ്ച വീട്ടിലെത്തിച്ചു സംസ്‌കരിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/286307/mattannur)