തിരുവനന്തപുരം : സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് പി കെ ശ്രീമതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ കെ ശൈലജ. പുതിയ ആളുകളെ ഉൾക്കൊള്ളിക്കാനാണ് പാർട്ടിയിൽ പ്രായപരിധി നിശ്ചയിച്ചതെന്നും സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. എന്നാൽ ഒരു സെക്രട്ടേറിയറ്റ് അംഗം പ്രവർത്തിക്കുന്നത് പോലെ കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതി ടീച്ചർക്ക് പ്രവർത്തിക്കാനാവില്ലെന്നും കെകെ ശെെലജ കൂട്ടിച്ചേർത്തു.
സിപിഐഎമ്മിൽ റിട്ടയർമെന്റില്ല. പുതിയ ആൾക്കാരെ ഉൾക്കൊള്ളിക്കുന്നതിനു വേണ്ടിയാണ് പ്രായപരിധി വയ്ക്കുന്നത്. ഒരു ആശയക്കുഴപ്പവുമില്ല. ശ്രീമതി ടീച്ചർ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കരുതെന്നല്ല എം വി ഗോവിന്ദൻമാഷ് പറഞ്ഞത്. മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയിൽ കേന്ദ്രത്തിൽ നിന്നുകൊണ്ട് എല്ലാ മേഖലയിലും പ്രവർത്തിക്കുക എന്നതാണ് പി കെ ശ്രീമതി ടീച്ചറുടെ മുന്നിലുള്ളതെന്നും കെ കെ ശൈലജ വ്യക്തമാക്കി.
Kkshailajasbite