കണ്ണൂർ : കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ മൂന്നാം ജില്ലാ സമ്മേളനം പയ്യാവൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രതിനിധി സമ്മേളനം അഴീക്കോട് മണ്ഡലം എം എൽ എ കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു.പോലീസ് ഉദ്യോഗസ്ഥരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനും നിതാന്ത ജാഗ്രതയോടെ എന്നും സംഘടന നിലകൊണ്ടിട്ടുണ്ട്.ഒപ്പം മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക എന്നതുമാണ് സംഘടനയുടെ ലക്ഷ്യം.
ഉദ്ഘാടന ചടങ്ങിൽ അനൂജ് പാലിവാൽ ഐ പി എസ് മുഖ്യാതിഥിയായി. കെ പി ഒ എ കണ്ണൂർ റൂറൽ പ്രസിഡന്റ് രമേശൻ എൻ വി അധ്യക്ഷത വഹിച്ചു. കെ പി ഒ എ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ വി ശിവദാസൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. കെ പി ഒ എ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് സംഘടനാ റിപ്പോർട്ടും, കെ പി ഒ എ കണ്ണൂർ റൂറൽ സെക്രട്ടറി കെ പി അനീഷ് പ്രവർത്തന റിപ്പോർട്ടും, ട്രഷറൽ എം ഓതേനൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്റ് കമ്മിറ്റി അംഗം ടിവി മനോഹരനും പ്രമേയാവതരണം കെ പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ പ്രവീണയും നിർവഹിച്ചു. സ്വാഗതസംഘം കൺവീനർ കെ പ്രസാദ്, സംഘാടകസമിതി ചെയർമാൻ ടി എൻ സന്തോഷ് കുമാർ, പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവിയർ, തളിപ്പറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, മഹേഷ് കുമാർ പി പി, രമേശൻ പി , ട്വിങ്കിൾ ശശി തുടങ്ങിയവർ സംസാരിച്ചു.
Keralapoliceofficersmeet