സെക്രട്ടേറിയറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബോംബ് ഭീഷണി; ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശം

സെക്രട്ടേറിയറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ബോംബ് ഭീഷണി; ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശം
Apr 28, 2025 12:45 PM | By sukanya

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനും മുഖ്യമന്ത്രിയുടെ ഓഫീസിനും ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവനും ബോംബ് ഭീഷണി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനും ഭീഷണിയുണ്ട്. ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കകം ബോംബ് പൊട്ടുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ലഹരിക്കെതിരായ നടപടിയിൽ നിന്നും മുഖ്യമന്ത്രി പിന്തിരിയണമെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.

വഴുതക്കാട്ടെ ഗതാഗത കമ്മീഷണര്‍ ഓഫീസിലും സ്‌ഫോടനമുണ്ടാകുമെന്ന് സന്ദേശത്തില്‍ പറയുന്നു. ഇന്നുരാവിലെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുകയാണ്. തലസ്ഥാനത്ത് ഇതിനോടകം 17 ഓളം ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ ചാവേര്‍ ആക്രമണം ഉണ്ടാകുമെന്ന് ഭീഷണി ലഭിച്ചിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവന്‍, ധനകാര്യ സെക്രട്ടറിയുടെ ഓഫീസ്, നെടുമ്പാശ്ശേരി വിമാനത്താവളം തുടങ്ങിയവയിലും ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. നേരത്തെ വഞ്ചിയൂര്‍ കോടതിയിലും തിരുവനന്തപുരം കലക്ടറേറ്റിലും ബോംബ് ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു.

Bomb threat to CM's office

Next TV

Related Stories
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ  ജില്ലാ സമ്മേളനം നടന്നു

Apr 28, 2025 04:15 PM

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം നടന്നു

കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം...

Read More >>
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

Apr 28, 2025 03:39 PM

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം നടന്നു

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ സമ്മേളനം...

Read More >>
സംഗീത ദേവതയായ മൃദംഗശൈലേശ്വരിയുടെ തിരുമുന്നിൽ നാദവിസ്മയം തീർത്ത് ഡ്രംസ് മാന്ത്രികൻ ശിവമണി

Apr 28, 2025 02:44 PM

സംഗീത ദേവതയായ മൃദംഗശൈലേശ്വരിയുടെ തിരുമുന്നിൽ നാദവിസ്മയം തീർത്ത് ഡ്രംസ് മാന്ത്രികൻ ശിവമണി

സംഗീത ദേവതയായ മൃദംഗശൈലേശ്വരിയുടെ തിരുമുന്നിൽ നാദവിസ്മയം തീർത്ത് ഡ്രംസ് മാന്ത്രികൻ...

Read More >>
വയനാട്ടിൽ സിഎൻജി സിലിണ്ടറുകളുമായി പോയ അദാനി ഗ്യാസിന്‍റെ ലോറി മറിഞ്ഞു; എസ്റ്റേറ്റ് പാടി തകർന്നു, ആളപായമില്ല

Apr 28, 2025 02:36 PM

വയനാട്ടിൽ സിഎൻജി സിലിണ്ടറുകളുമായി പോയ അദാനി ഗ്യാസിന്‍റെ ലോറി മറിഞ്ഞു; എസ്റ്റേറ്റ് പാടി തകർന്നു, ആളപായമില്ല

വയനാട്ടിൽ സിഎൻജി സിലിണ്ടറുകളുമായി പോയ അദാനി ഗ്യാസിന്‍റെ ലോറി മറിഞ്ഞു; എസ്റ്റേറ്റ് പാടി തകർന്നു,...

Read More >>
പങ്കെടുക്കാം, സെക്രട്ടേറിയറ്റ് അംഗത്തെ പോലെ പ്രവർത്തിക്കാനാകില്ല: കെ കെ ശൈലജ

Apr 28, 2025 02:18 PM

പങ്കെടുക്കാം, സെക്രട്ടേറിയറ്റ് അംഗത്തെ പോലെ പ്രവർത്തിക്കാനാകില്ല: കെ കെ ശൈലജ

പങ്കെടുക്കാം, സെക്രട്ടേറിയറ്റ് അംഗത്തെ പോലെ പ്രവർത്തിക്കാനാകില്ല: കെ കെ...

Read More >>
തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

Apr 28, 2025 01:59 PM

തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ

തെരുവുനായയുടെ കടിയേറ്റു, അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും...

Read More >>
Top Stories

News Roundup