ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ കാവുംപടി പൂതാറ പാലം നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പു കാലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.സുധാകരൻ എം പി ഫണ്ടിൽ പാലം നിർമ്മിക്കുമെന്ന് നാട്ടുകാർക്ക് വാക്ക് കൊടുത്തിരുന്നു.അത് പ്രകാരം പാലം നിർമ്മാണത്തിന് 16 ലക്ഷം രൂപ അനുവദിക്കുകയും കഴിഞ്ഞ ജനുവരിയിൽ പാലം നിർമ്മാണത്തിന് എം പി തറക്കല്ലിടുകയും ചെയ്തിരുന്നു.
മൂന്ന് മാസം കൊണ്ട് പാലത്തിൻ്റെ സ്ലാബ് വാർപ്പ് പൂർത്തിയായി. ഇനി കൈവരികളും അപ്രോച്ച് റോഡുമാണ് നിർമ്മിക്കേണ്ടത്. അപ്രോച്ച് റോഡിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് 14 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ പെടുത്തി ടെണ്ടർ നടപടികൾ പൂർത്തിയാക്കിയതായി പ്രസിഡണ്ട് കെ.വേലായുധൻ അറിയിച്ചു.
Pootharabridgework