---
title: "കേളംപീടികയിലെ ഭർതൃമതിയുടെ ആത്മഹത്യ: ഗാർഹിക പീഡനമാണെന്ന് ബന്ധുക്കൾ "
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/286618/iritty"
published_at: "2025-04-29T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681062b7513a1_IMG-20250429-WA0008.jpg"
keywords: []
---

# കേളംപീടികയിലെ ഭർതൃമതിയുടെ ആത്മഹത്യ: ഗാർഹിക പീഡനമാണെന്ന് ബന്ധുക്കൾ 

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി കേളൻപീടികയിലെ സ്‌നേഹാലയത്തിലെ ജിനീഷിന്റെ ഭാര്യ സ്‌നേഹ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത് ഗാർഹിക പീഡനമെന്ന ദുരൂഹത വർധിക്കുന്നു . ഇന്നലെ വൈകുന്നേരം 5.30 നും 6 മണിക്കും ഇടയിലാണ് സ്‌നേഹയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . തന്റെ മരണത്തിന് കാരണം ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളുമാണെന്ന് സ്‌നേഹ എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട് .

## Article Content

**ഇരിട്ടി** : ഇരിട്ടി കേളൻപീടികയിലെ സ്‌നേഹാലയത്തിലെ ജിനീഷിന്റെ ഭാര്യ സ്‌നേഹ വീട്ടിലെ അടുക്കളയിൽ തൂങ്ങിമരിച്ചത് ഗാർഹിക പീഡനമെന്ന ദുരൂഹത വർധിക്കുന്നു . ഇന്നലെ വൈകുന്നേരം 5.30 നും 6 മണിക്കും ഇടയിലാണ് സ്‌നേഹയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . തന്റെ മരണത്തിന് കാരണം ഭർത്താവും ഭർത്താവിന്റെ ബന്ധുക്കളുമാണെന്ന് സ്‌നേഹ എഴുതിയ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട് .

സ്‌നേഹയുടെ ആത്മഹത്യ ഗാർഹിക പീഡനം കാരണം ആണെന്ന രീതിയിൽ സ്‌നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പുകൾ അടക്കം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് . നാലു വര്ഷം മുൻപ് വിവാഹിതരായ സ്‌നേഹയും ജിനീഷും തമ്മിൽ മുൻപും നിരവധി തവണ കുടുംബ പ്രശ്നങ്ങൾ ഉണ്ടായതായാണ് ലഭിക്കുന്ന വിവരം . ഇതു സംബന്ധിച്ച് നിരവധി തവണ ഉളിക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട് . കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് എത്തിച്ചത് . ഭർത്താവും ബന്ധുക്കളും ചേർന്ന് സ്‌നേഹയെ ദേഹോപദ്രപം ഏല്പിച്ചിരുന്നതായും പ്രചരിക്കുന്ന വോയിസ് ക്ലിപ്പിൽ പറയുന്നു . ഭർത്താവ് ജിനീഷിനെ കൂടതൽ ചോദ്യം ചെയ്യലിനായി ഇരിട്ടി പോലീസ് സ്റ്റേറ്റിനിലേക്ക് വിളിച്ച് വരുത്തിയിട്ടുണ്ട് . മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് തഹസീൽദാരുടെയും ഇരിട്ടി പോലീസിന്റെയും സന്നിദിധ്യത്തിൽ ഇൻക്വസ്‌റ് നടപടികൾ പൂർത്തിയാക്കും .

തുടർന്ന് പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും . ആത്മഹത്യാ കുറിപ്പ് ലഭിച്ചതോടെ ആത്മഹത്യയായി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ് കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്തും എന്നാണ് പോലീസ് അനൗദ്യോഗികമായി പറയുന്നത് . ഇവർക്ക് ഒരു കുട്ടിയുണ്ട് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/286618/iritty)