മലപ്പുറത്ത് പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ 5 വയസുകാരി മരിച്ചു

മലപ്പുറത്ത് പ്രതിരോധ വാക്സിൻ എടുത്തിട്ടും പേവിഷബാധയേറ്റ 5 വയസുകാരി മരിച്ചു
Apr 29, 2025 11:26 AM | By sukanya

കോഴിക്കോട്: മലപ്പുറം പെരുവള്ളൂരിൽ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു. മലപ്പുറം സ്വദേശി സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാത്രി രണ്ട് മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്സിൻ എടുത്ത ശേഷവും പേവിഷബാധ ഏല്‍ക്കുകയായിരുന്നു.

മാർച്ച് 29നാണ്  പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാൻ ഫാരിസിന്‍റെ മകൾ സിയയെ തെരുവുനായ ആക്രമിച്ചത്. വീടിനടുത്തുള്ള കടയിൽ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണം. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയെ രക്ഷിക്കുന്നതിനിടെ അയൽവാസിയായ റാഹിസിനും പരിക്കേറ്റു. മറ്റു അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു.

മൂന്ന് മണിക്കൂറിനുള്ളിൽ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രതിരോധ വാക്സിൻ നൽകി. കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്നാണ് വീണ്ടും മെഡിക്കൽ കോളേജിൽ എത്തിച്ചത്. പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.

തലയ്ക്ക് കടിയേറ്റതാണ് പ്രതിറോധ വാക്സീൻ ഫലിക്കാതിരിക്കാൻ കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. ഐഡിആർവി വാക്സീനും, ഇമ്മ്യൂനോ ഗ്ലോബിനും കുട്ടിക്ക് നൽകിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. റാബീസ് വൈറസ് തലച്ചോറിനെയാണ് ബാധിക്കുക. തലയ്ക്ക് കടിയേറ്റതിനാലാണ് പ്രതിരോധ വാക്സീൻ ഫലിക്കാതെ വന്നതെന്നാണ് ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്.

Malappuram

Next TV

Related Stories
ജമ്മു കശ്മീർ സർക്കാർ കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

Apr 29, 2025 01:58 PM

ജമ്മു കശ്മീർ സർക്കാർ കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ജമ്മു കശ്മീർ സർക്കാർ കശ്മീരിലെ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ...

Read More >>
ബന്ധു അയച്ച ലൊക്കേഷന്‍ മാറി, മുഹൂര്‍ത്തത്തിന് വധു ഇരിട്ടിയിലും വരന്‍ വടകരയിലും

Apr 29, 2025 01:20 PM

ബന്ധു അയച്ച ലൊക്കേഷന്‍ മാറി, മുഹൂര്‍ത്തത്തിന് വധു ഇരിട്ടിയിലും വരന്‍ വടകരയിലും

ബന്ധു അയച്ച ലൊക്കേഷന്‍ മാറി, മുഹൂര്‍ത്തത്തിന് വധു ഇരിട്ടിയിലും വരന്‍...

Read More >>
ഹെഡ്‌ഗേവാറിന്റെ പേര്: പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മിലടി

Apr 29, 2025 01:19 PM

ഹെഡ്‌ഗേവാറിന്റെ പേര്: പാലക്കാട് നഗരസഭാ യോഗത്തില്‍ തമ്മിലടി

ഹെഡ്‌ഗേവാറിന്റെ പേര്: പാലക്കാട് നഗരസഭാ യോഗത്തില്‍...

Read More >>
എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കും

Apr 29, 2025 01:15 PM

എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കും

എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ഒമ്പതിന്...

Read More >>
ഭിന്നശേഷിക്കാർക്ക് ഉപകണങ്ങൾ വിതരണം ചെയ്തു.

Apr 29, 2025 12:56 PM

ഭിന്നശേഷിക്കാർക്ക് ഉപകണങ്ങൾ വിതരണം ചെയ്തു.

ഭിന്നശേഷിക്കാർക്ക് ഉപകണങ്ങൾ വിതരണം...

Read More >>
മാലയിലെ പുലിപ്പല്ല്; റാപ്പർ വേടൻ അറസ്റ്റിൽ

Apr 29, 2025 12:50 PM

മാലയിലെ പുലിപ്പല്ല്; റാപ്പർ വേടൻ അറസ്റ്റിൽ

മാലയിലെ പുലിപ്പല്ല്; റാപ്പർ വേടൻ...

Read More >>
Top Stories

News Roundup